ഫോര്‍ക്ക - റിഫ ഫുട്ബോള്‍ പ്രവചന മത്സരം കൂപ്പണ്‍ പ്രകാശനം ചെയ്തു
Monday, July 7, 2014 5:15 AM IST
റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതു വേദിയായ ഫോര്‍ക്കയും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും ഷിഫ അല്‍ജസീറ പോളിക്ളിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിഫ 2014 ലോകകപ്പ് ഫുടബോള്‍ പ്രവചന മല്‍സരത്തിന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു.

റിയാദ് ലുലു അവന്യുവില്‍ നടന്ന ചടങ്ങില്‍ ലുലു സൌദി റിജിണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ഉണ്ണിയാണ് സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ സഹപ്രായോജകരായ സഫിയ ട്രാവല്‍സ് ഓവര്‍സീസ് എം.ഡി. അബ്ദുല്‍ നാസര്‍ ആലിക്കല്‍, എ.ബി.സി. കാര്‍ഗോ പ്രതിനിധി ആതിഫ് കൂട്ടായി, ഷിഫ അല്‍ ജസീറ എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്, ഫോര്‍ക്ക രക്ഷാധികാരി സാം സാമുവല്‍ പാറക്കല്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, സത്താര്‍ കായംകുളം, ഷുക്കൂര്‍ ആലുവ, ജലില്‍ ആലപ്പുഴ, സലീം കായംകുളം ലുലു മാനേജ്മെന്റ് പ്രതിനിധികളായ കോമേഴഷ്യല്‍ മാനേജര്‍ ഷഫീഖുറഹ്മാന്‍, റീജിണല്‍ മാനേജര്‍ അബ്ദുല്‍ സലീം വി.കെ, ജനറല്‍ മാനേജര്‍ മുഹമ്മദ് അശ്റഫ് തുടങ്ങയവര്‍ സന്നിഹിതരായിരുന്നു. പ്രവചന മല്‍സരത്തിന്റെ വിശദാംശങ്ങള്‍ ഫോര്‍ക്ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ വിശദീകരിച്ചു. ഫോര്‍ക്ക പ്രതിനിധികളായ ഉമ്മര്‍ മുക്കം, അലി ആലുവ, വിജയന്‍ നെയ്യാറ്റിന്‍കര, അനി അബ്ദുല്‍ അസീസ്, ഷംസു പൊന്നാനി, ബഷീര്‍ പറമ്പില്‍ റിഫ പ്രതിനിധികളായ മുജീബ് ഉപ്പട, നവാസ് കണ്ണൂര്‍, കബിര്‍ ആക്കപ്പറമ്പില്‍, അബ്ദുള്ള അരീക്കോട്, നാസര്‍ മൂച്ചിക്കാടന്‍, ഷൈജു പച്ച, റസാഖ് പോഞ്ഞാശ്ശേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

ലുലുവിന്റെ സാമുഹിക പ്രതിബദ്ധതയുടെ ഭാഗമായി കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഇത്തരം സംരഭങ്ങളോട് സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്െടന്ന് ഷഹീം മുഹമ്മദ് ഉണ്ണി ചടങ്ങില്‍ പറഞ്ഞു. സമ്മാന കൂപ്പണ്‍ ലുലു അവന്യു മുറബ്ബ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബത്ത, ഷിഫ അല്‍ജസീറ പോളിക്ളിനിക്ക്, എ.ബി.സി. കാര്‍ഗോ, സഫിയ ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസാന തിയതി ജൂലൈ 12 വരെയാണ്. മേല്‍പറഞ്ഞ സ്ഥാപനങ്ങളിലുള്ള ബോക്സില്‍ കൂപ്പണ്‍ നിക്ഷേപിക്കാവുന്നതാണ്. ഒരാളുടെ ഒരു കൂപ്പണ്‍ മാത്രമേ സ്വീകരിക്കൂ എന്നും സംഘാടകര്‍ അറിയിച്ചു. റിഫ ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പട സ്വാഗതവും ഫോര്‍ക്ക പ്രോഗ്രാം കണ്‍വീനര്‍ അലി ആലുവ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍