റിമാല്‍ നോമ്പുതുറയും യാത്രയയപ്പും ജൂലൈ 10 ന്
Monday, July 7, 2014 5:14 AM IST
റിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമവും ദുബായിലേക്ക് ജോലിയാവശ്യാര്‍ത്ഥം പോകുന്ന റിമാലിന്റെ സെക്രട്ടറി ഡോ: സലീം കൊന്നോല, ഭാര്യ സഫിയ സലിം എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കുന്നു.

ജൂലൈ 10 വ്യാഴം ദാറുല്‍ബൈദയില്‍ നിന്ന് ഷിഫയിലേക്കുള്ള റൂട്ടില്‍ ആദ്യ സിഗ്നലിനു ശേഷം അല്‍ഇദ്രീസ് പമ്പ് കഴിഞ്ഞു കാണുന്ന ചെറിയ പെട്രോള്‍ പമ്പില്‍ നിന്ന് വലതു തിരിഞ്ഞാല്‍ കാണുന്ന ലുലു ഇസ്തിറാഹയില്‍ വെച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. റിമാലിന്റെ പരിധിയായ മലപ്പുറം മുനിസിപ്പാലിറ്റിയും ചുറ്റുവട്ട പഞ്ചായത്തുകളായ പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി, ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ് എന്നിവിടങ്ങളിലെ എല്ലാ പ്രവാസികളെയും, കുടുംബം ഇവിടെയുള്ളവര്‍ കുടുംബസമേതവും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മുസമ്മില്‍ 0559737949 റഷീദ് കെ.കെ. 0502258121, ഇബ്രാഹിം തറയില്‍ 0533636015 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍