സിബി ജോര്‍ജ് ഷിഫ അല്‍ജസീറ ക്ളിനിക്ക് സന്ദര്‍ശിച്ചു
Saturday, July 5, 2014 11:44 AM IST
റിയാദ്: ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് ബത്ഹയിലെ ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് സന്ദര്‍ശിച്ചു. എംബസിയുടെ മെഡിക്കല്‍ ഷെല്‍ട്ടറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷിഫ അല്‍ജസീറ ക്ളിനിക്ക്.

എംബസി വെല്‍ഫെയര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി മനോജ് കുമാറും അദേഹത്തെ അനുഗമിച്ചു. രേഖകളില്ലാതെ എംബസിയില്‍ അഭയം പ്രാപിക്കുന്ന രോഗികള്‍ക്കും മറ്റും പരിചരണം നല്‍കാനാണ് ഷിഫ അല്‍ജസീറ ക്ളിനിക്കിനെ എംബസി ചുമതലപ്പെടുത്തിയിട്ടുള്ളത്.

പ്രശംസനീയമായ സഹകരണമാണ് ക്ളിനിക്കില്‍നിന്ന് ലഭിച്ചിട്ടുള്ളതെന്ന് സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് അദ്ദേഹത്തെ ബൊക്കെ നല്‍കി സ്വീകരിച്ചു. ക്ളിനിക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട്, എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, ഡോ. അലക്സാണ്ടര്‍ ഈശോ, ഡോ. സി.എം. കുഞ്ഞി, ഡോ. ജോസ് ചാക്കോ, കമ്യൂണിറ്റി റിലേഷന്‍സ് മാനേജര്‍ ശിഹാബ് കൊട്ടുകാട്, ഹെഡ് നഴ്സ് മിനി, ഷാജി ആലപ്പുഴ, തെന്നല മൊയ്തീന്‍ കുട്ടി, ഉമര്‍ വേങ്ങാട്ട്, ബാവ താനൂര്‍, ക്രൂസ് അഗസ്റ്റിന്‍, യൂസുഫ് ഖാന്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍