ഓക്ലാന്‍ഡില്‍ ലവ് ഓള്‍ '14 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി
Saturday, July 5, 2014 8:32 AM IST
ഓക് ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക് ലാന്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ലവ് ഓള്‍ 14 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 28ന് വൈറ്റാക്കരെ ബാഡ്മിന്റണ്‍ സെന്ററില്‍ സംഘടിപ്പിച്ചു. ഓക് ലാന്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ മിസ് പെന്നി ഹാള്‍സ് മുഖ്യാതിഥിയായ ചടങ്ങില്‍ പരിപാടിയുടെ ബെനിഫിഷറിയായി തെരഞ്ഞെടുത്ത കഒഇചദ പ്രതിനിധി പിപ് കള്ളിനന്‍സും പങ്കെടുത്തു.

സമാജത്തിന്റെ പതിനഞ്ചാമത് വര്‍ഷത്തെ പ്രവര്‍ത്തനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ടി ഷര്‍ട്ടുകളുടെ വിതരണോദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെട്ടു. ടി ഷര്‍ട്ടകളുടെ വിതരണം വഴി ലഭിക്കുന്ന തുക ബുദ്ധമാന്ദ്യമുള്ള കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ കഒഇചദ ന് നല്‍കാനും ടൂര്‍ണമെന്റ് കമ്മിറ്റി തീരുമാനിച്ചു.

വിവിധ ഭാഗങ്ങളില്‍ അത്യന്തം ആവേശകരമായി അരങ്ങേറിയ എണ്‍പതോളം മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഓക് ലാന്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ പെന്നി ഹാള്‍സും കാഷ് അവാര്‍ഡിന്റെ വിതരണം സമാജം കമ്മിറ്റി അംഗങ്ങളും നിര്‍വഹിച്ചു.

കഒഇചദ നുള്ള സഹായം പിപ് കള്ളിനന്‍ സമാജം പ്രസിഡന്റില്‍നിന്നും ഏറ്റുവാങ്ങി. ഓക് ലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികപ്രേമികളുടെയും പ്രത്യേകിച്ച് ഹാമില്‍ട്ടണില്‍ നിന്നുള്ള മലയാളികളുടെ സാന്നിധ്യം കൊണ്ടും പരിപാടി ആവേശകരമായിമാറി.

സമാജം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസഫ് ജോര്‍ജ്