അബുദാബി വൈഎംസിഎ പ്രവര്‍ത്തനോദ്ഘാടനവും സ്ഥാപക ദിനാഘോഷവും
Saturday, July 5, 2014 8:21 AM IST
അബുദാബി: വൈഎംസിഎയുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സ്ഥാപക ദിനാഘോഷവും അബുദാബി സിഎസ്ഐ പള്ളി വികാരി റവ. ഫാ. പോള്‍ പി. മാത്യു നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ചാരിറ്റബിള്‍ പ്രോജക്ടിന്റെ ഉദ്ഘാടനം വൈഎംസിഎ പ്രസിഡന്റ് എ.ജെ ജോയിക്കുട്ടി മുന്‍ പ്രസിഡന്റ് ബിജു ജോണിന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പത്താം ക്ളാസിലേയും പന്ത്രണ്ടാം ക്ളാസിലെയും ഉന്നത വിജയം നേടിയ വൈഎംസിഎയുടെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവാര്‍ഡും വിതരണം ചെയ്തു.

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി റവ. ഫാ. വി.സി ജോസ്, അബുദാബി സെന്റ് സ്റീഫന്‍സ് സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. ജിബി വര്‍ഗീസ്, അബുദാബി സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക വികാരി റവ. ഫാ. സിസി ഏലിയാസ്, അബുദാബി മാര്‍ത്തോമ പള്ളി വികാരി റവ. ഫാ. പ്രകാശ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വൈഎംസിഎ പ്രസിഡന്റ് എ.ജെ ജോയിക്കുട്ടി അധ്യക്ഷ പ്രസംഗവും ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ബിനു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള