തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
Saturday, July 5, 2014 8:19 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി 'റിവൈവ് 2014' പരിപാടിയുടെ ഭാഗമായി തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ബത്ത സഫമക്കാ ഓഡിറ്റോയത്തില്‍ നടന്ന ക്യാമ്പ് റിയാദ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാജിദ് മൂന്നിയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ്, ഇസ്ലാമിക് സെന്റര്‍ സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഷാഫി ദാരിമി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 3.30 വരെ നടന്ന ക്യാമ്പില്‍ ആത്മസംസ്കരണം, സക്കാത്ത് എന്നീ വിഷയങ്ങളില്‍ അബ്ദുള്‍ ഖയ്യൂം ബുസ്താനി, സൂഫിയാന്‍ അബ്ദുസലാം എന്നവര്‍ ക്ളാസ് എടുത്തു.

തസ്കിയത്ത് ക്യാമ്പിനോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ പാരായണ മത്സതരത്തില്‍ അലി ഹസന്‍ മൈത്ര ഒന്നാം സ്ഥാനവും റാഷിദ് കോട്ടുമല രണ്ടാം സ്ഥാനവും നജീബ് ചെറുമുക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആതിഫ് ബുഖാരി, ഷാഫി ദാരിമി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഷരീഫ് കൈപ്പുറം, ബഷീര്‍ ചേറ്റുവ, അലവിക്കുട്ടി വളാഞ്ചേരി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതിനുള്ള ഉപഹാരം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി മങ്കട മണ്ഡലം ഭാരവാഹികളായ സലിം അങ്ങാടിപ്പുറം, അബൂബക്കര്‍ മങ്കട, റഫീഖ് പൂപ്പലം എന്നിവര്‍ക്ക് നല്‍കി.

ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ ബാബു, യൂനുസ് സലിം, ഇഖ്ബാല്‍ കാവനൂര്‍, ഷാഫി എ.സി, ഷൌക്കത്ത് കടമ്പോട്, അസീസ് വെങ്കിട്ട, മൊയ്തീന്‍ കുട്ടി തെന്നല, അഷ്റഫ് കല്‍പ്പകഞ്ചേരി, കുഞ്ഞിപ്പ തവനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുജീബ് ഇരുമ്പുഴി സ്വാഗതവും അലിഹസന്‍ മൈത്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍