ആന്‍ഡ്രൂസ് നിര്യാതനായി
Saturday, July 5, 2014 8:18 AM IST
വിയന്ന: തോമസ് ചക്രമാക്കിലിന്റെ പിതാവ് തൃശൂര്‍ ചെമ്പുക്കാവ് ചക്രമാക്കില്‍ ആന്‍ഡ്രൂസ് (80, റിട്ട. പോസ്റ്മാസ്റര്‍) നിര്യാതനായി. സംസ്കാരം ജൂലൈ ഏഴിന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിച്ച് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍.

ഭാര്യ: ക്ളാര (റിട്ട. അസി. എന്‍ജിനിയര്‍ വൈദ്യുതി വകുപ്പ്). പാവറട്ടി വടക്കൂട്ട് കുടുംബാംഗം.

മറ്റുമക്കള്‍: ലിസി കാക്കശേരി, ജോസ് ചക്രമാക്കില്‍, ആല്‍ഫി കല്ലറക്കല്‍പറമ്പില്‍, മരുമക്കള്‍: പോള്‍ കാക്കശേരി, മറ്റം (മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), കൊച്ചുറാണി ഇടശേരി (കാഞ്ഞൂര്‍), രാജന്‍ മാത്യു കല്ലറക്കല്‍പറമ്പില്‍ (മാനേജര്‍ എല്‍ഐസി, ഇടപ്പള്ളി), റോളി മരിയ പുളിക്കല്‍ കോതമംഗലം (വിയന്ന).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍