ലിവര്‍പൂളില്‍ ദുക്റാന തിരുനാള്‍ ജൂലൈ ആറിന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Saturday, July 5, 2014 8:12 AM IST
ലിവര്‍പൂള്‍: മാര്‍ത്തോമാശ്ളീഹായുടെ ദുക്റാന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുന്നാളും സംയുക്തമായി ജൂലൈ ആറിന് (ഞായര്‍) ആചരിക്കുന്നു.

ഹോളി നെയിം ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് 3.15ന് ജപമാലയോടെ തിരുനാളിന് തുടക്കമാകും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പിലും ഫാ. ജോഷ് കുരീതടവും മുഖ്യകാര്‍മികത്വം വഹിക്കും.

പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പൊന്‍ കുരിശും മുത്തുകുടകളുമായി വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും എന്നിവ നടക്കും.

തിരുനാളിന് വിശുദ്ധ സെബാസ്ത്യോനോസിന്റെ അമ്പ് എടുത്തുവയ്ക്കാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പിന് വണങ്ങാനും സൌകര്യം ഉണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിക്ക് വേണ്ടി സെക്രട്ടറി ടോം തോമസ് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം തോമസ് 07577249750, ജോസി മോള്‍ ജിമ്മി 07951980102, മിനി സുനില്‍07875655224, കുഞ്ഞുമോള്‍ സ്കറിയ 07887379039.

പള്ളിയുടെ അഡ്രസ്: ഹോളി നെയിം ചര്‍ച്ച്, മോസ്പിറ്റ്സ് ലെയ്ന്‍, ലിവര്‍പൂള്‍ ഘ10 9ഘഏ

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്