ഫിമ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
Friday, July 4, 2014 5:01 AM IST
കുവൈറ്റ്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ളിം അസോസിയേഷന്‍ (ഫിമ) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഫര്‍വാനിയ ക്രൌണ്‍ പ്ളാസ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങ് ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ മാലിക്ക് അല്‍ സബ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് ഇന്ത്യയും കുവൈറ്റിനുമുള്ളത് , സ്വതന്ത്രനാന്തരം ആധുനിക കുവൈറ്റ് കെട്ടിപ്പടുത്തതില്‍ വലിയ പങ്ക് വഹിച്ചത് ഇന്ത്യന്‍ സമൂഹമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന് ഫിമ നല്‍കിയ സേവന പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ച അദ്ദേഹം തുടര്‍ന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ സാധിക്കെട്ടെയെന്ന് ആശംസിച്ചു. തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ പി ജെയിന്‍ മുഖ്യ പ്രഭാഷണം നടത്തി. ശൈഖ് ഫൈസലിനുള്ള ഫിമയുടെ ഉപഹാരം ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ പി ജെയിന്‍ കൈമാറി.

ഇന്ത്യയിലെ പ്രമുഖ ഇസ്ളാമിക ചിന്തകനും വാഗ്മിയുമായ ജാവര്‍ ബൈഗ് റമദാനിന്‍റെ സവിശേഷതകള്‍ സദസ്സുമായി പങ്കുവെച്ചു. അമേരിക്ക, ബ്രിട്ടന്‍, ഹോളണ്ട്, ശ്രീലങ്ക തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍ന്മാരും എംബസി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു . ഫിമയില്‍ അംഗങ്ങളായ കുവൈറ്റിലെ പതിനാറോളം സംഘടനകളുടെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗത്തെ ഒട്ടേറെ പ്രമുഖരും ചടങ്ങിന് മാറ്റ് കൂട്ടി. ഫിമ പ്രസിഡന്റ് സിദ്ദിക്ക് വലിയകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന ചടങ്ങില്‍ സെക്രട്ടറി ഹിദായത്തുള്ള സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍