വേള്‍ഡ് മലയാളി കൌണ്‍സില്‍ 'ഗുരുമുഖം 2014' ജൂലൈ അഞ്ചു മുതല്‍
Friday, July 4, 2014 5:01 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ആദ്യമായി ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ നമ്മുടെ ഭാഷയും സംസ്ക്കാരവും, വരുംതലമുറയ്ക്ക് അനുഭവവേദ്യമാക്കുക എന്ന താത്പര്യത്തോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് സംഘടിപ്പിക്കുന്ന 'ഗുരുമുഖം 2014' മലയാളം പഠന പരിശീലന കളരി 2014 ജൂലൈ 5, ശനിയാഴ്ച രാവിലെ 10.30-ന് ആരംഭിക്കും.

കംപ്യുട്ടറുകളുടെയും ടിവിയുടെയും മുന്നില്‍ തളച്ചിടുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യങ്ങള്‍ , വികാരവും വിചാരവുമില്ലാത്ത സുപ്പര്‍മാന്‍ കഥകളില്‍ ഒതുങ്ങി പോകുമ്പോള്‍ , നമ്മുടെ സ്വന്തം മലയാളത്തിന്റെ നാട്ടുകഥകള്‍ , ഐതിഹ്യങ്ങള്‍ , അതിലൂടെ പകര്‍ന്നു കിട്ടുന്ന സര്‍ഗാത്മകതയും , ആത്മധൈര്യവും അവരിലേക്ക് പകര്‍ന്നു കൊടുക്കുവാനും അതുവഴി അവരുടെ ഭാവനയും സര്‍ഗ്ഗശേഷിയും ഉണര്‍ത്തുവാനും , മലയാളത്തിന്റെ നന്മ അവര്‍ക്ക് അനുഭവിക്കുവാനും ഈ പഠന കളരിയിലൂടെ വേള്‍ഡ് മലയാളി കൌെണ്‍സില്‍ ലക്ഷ്യമിടുന്നു. 6 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 20 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രവേശനം സൌെജന്യമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റെര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക ബിനോ ജോസ് (കോര്‍ഡിനേറ്റര്‍) 0894275554, സാബു കല്ലുങ്ങള്‍ 0872955272, ജോണ്‍ ചാക്കോ 0876521572, സൈലോ സാം 0876261590.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍