കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പാരീഷ് 'റിട്രീറ്റ് 2014' നടത്തി
Thursday, July 3, 2014 9:45 AM IST
കുവൈറ്റ്: കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പാരീഷ് റിട്രീറ്റ് 2014 നടത്തി. റവ. സി.വി സൈമണിന്റെ അധക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ റവ. സുനില്‍ ജോയി പുതിയ ജീവിതചര്യയിലേക്കുള്ള വിളി എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നടത്തി. നാം ഒരോരുത്തരും നമ്മുടെ കുടുംബ ബന്ധത്തിലും സാമൂഹ്യ ബന്ധങ്ങളിലും മാതൃകയും വിശുദ്ധിയും ദൈവത്തോടുള്ള വിശ്വസ്തതയും പാലിക്കണം. നാം ഓരോരുത്തരും ദൈവ ത്തിന്റെ സ്യഷ്ടിയാണ്. സ്രഷ്ടാവിന്റെ അഭിലാഷം നമ്മിലൂടെ നിറവേറ്റണമെന്ന് റവ. സുനില്‍ ജോയി പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് ഗായക സംഘത്തിന്റെ പ്രത്യേക ഗാനശുശ്രൂഷയും നടന്നു. ഇടവക സെക്രട്ടറി ജോയി കരവാളൂര്‍ സ്വാഗതവവും കണ്‍വീനര്‍ സി.പി.തോമസ് കൃതജ്ഞതയും അറിയി ച്ചു. വൈസ് പ്രസിഡന്റ് ഇടുക്കുള മാത്യൂസിന്റെ പ്രാര്‍ഥനയ്ക്കുശേഷം റിട്രീറ്റ് സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍