ചാണ്ഡിഗഡ് ഡോണ്‍ബോസ്കോ പള്ളിയില്‍ ദുക്റാന തിരുനാളിന് കൊടിയേറി
Thursday, July 3, 2014 9:40 AM IST
ന്യൂഡല്‍ഹി: ചാണ്ഡിഗഡ് സെക്ടര്‍ 24 ലുള്ള ഡോണ്‍ ബോസ്കോ പള്ളിയില്‍ ഇടവക മധ്യസ്ഥന്‍ മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാളിന് ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം ആറിന് കൊടിയേറി.

നാലിന് (വെള്ളി) വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, കരുണക്കൊന്ത, വാഴ്വ് എന്നിവ നടക്കും.

അഞ്ചിന് (ശനി) വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, കൊന്തനമസ്കാരം എന്നിവ നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ആറിന് (ഞായര്‍) വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഉജ്ജൈന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

മാര്‍തോമാശ്ളീഹായുടെ ദുക്റാന തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു, ഫാ. ജാക്സണ്‍, പള്ളികമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്