ലണ്ടനില്‍ ആഅണച വാര്‍ഷികം ഒക്ടോബര്‍ 19 ന്
Thursday, July 3, 2014 9:39 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ഏഷ്യന്‍ വനിതകളുടെ നെറ്റ്വര്‍ക്കായ ആഅണച, ലണ്ടനില്‍ തങ്ങളുടെ പ്രഥമ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ബ്രസ്റ് കാന്‍സര്‍ ബോധവത്കരണവും സമ്മേളനവും സംഘടിപ്പിക്കുന്നു.

ജന്മ ദിനാഘോഷം വര്‍ണാഭമാക്കുവാന്‍ തിരുവാതിര നൃത്ത മത്സരവും ഫാഷന്‍ ഷോയും ഉള്‍പ്പെടുത്തുവാനും തീരുമാനമായി. ഒക്ടോബര്‍ 19 ന് ഈസ്റ് ഹാമിലുള്ള ന്യൂഹാം ടൌണ്‍ഹാളിലാണ് പരിപാടി. യുകെയിലെ മലയാളി വനിതകളുടെ ദേശീയ നെറ്റ്വര്‍ക്കിനു ലണ്ടനില്‍ തുടക്കം കുറിച്ച ഈ സംഘടന പിന്നീട് ഭാഷകള്‍ക്ക് അതീതമായി ബ്രിട്ടനിലെ ഏഷ്യന്‍ വനിതകള്‍ക്കായി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംഘടന വിപുലീകരിച്ചു. 'ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക്' എന്ന നാമധേയം പിന്നീട് സ്വീകരിക്കുകയായിരുന്നു.

ആഅണച ന്റെ പ്രഥമ വാര്‍ഷികാഘോഷത്തില്‍ ബ്രിട്ടനിലെ ബ്രസ്റ് കാന്‍സര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് കാന്‍സര്‍ ബോധവത്കരണം നടത്തുന്നത്. വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പിങ്ക് വസ്ത്രം ധരിച്ചു വരുവാന്‍ ഭാരവാഹികള്‍ പ്രത്യേകം അഭ്യര്‍ഥിച്ചു. ബ്രസ്റ് കാന്‍സര്‍ ബോധവത്കരണ ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 20 ന്റെ തലേ ദിവസം ആണ് കാന്‍സര്‍ സന്ദേശവും സേവനവും ലണ്ടനില്‍ സംഘടിപ്പിക്കുന്നത്.

'ബോണി'ന്റെ പിങ്ക് ജന്മദിനത്തോടനുബന്ധിച്ചു സമ്മേളനവും നടത്തപ്പെടുന്നതാണ്. സ്ത്രീകളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭ വ്യക്തികള്‍ തഥവസരത്തില്‍ സംസാരിക്കും.

വാര്‍ഷികാഘോഷത്തിന് കൊഴുപ്പേകുവാന്‍ ഇതിനോടൊപ്പം 'ബോണ്‍' തിരുവാതിര മത്സരവും ഒരുക്കുന്നുണ്ട്. പുരാതന കാലത്ത് കേരളത്തിന്റെ തറവാടുകളുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കലാ രൂപം ആഘോഷവേളയോടൊപ്പം മത്സര രൂപത്തില്‍ ലണ്ടനില്‍ വേദി ഉയരുന്നു. ഈ നൃത്ത രൂപം എട്ടംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ഗ്രൂപ്പ് ഇനം ആണെന്നിരിക്കെ ഇവിടെയും എട്ടംഗ ടീമിനെ ആണ് മത്സരത്തിലെടുക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്. മികച്ച പാരിതോഷകങ്ങള്‍ക്ക് പുറമേ, വിജയിക്കുന്ന ടീമിന്റെ തിരുവാതിര നൃത്തം ദൃശ്യ മീഡിയാകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. റജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നതാണ്.

ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു വനിതകളുടെ 'ഫാഷന്‍ ഷോ' യും സംഘടിപ്പിക്കുന്നുണ്ട്. 20 മുതല്‍ 30 വയസുവരെ, 30 മുതല്‍ 45 വയസുവരെ 45 നു മുകളില്‍ പ്രായം ഉള്ളവര്‍ എന്നീ മൂന്നു തലത്തിലാണ് ഫാഷന്‍ മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ പേര് റജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തല്‍, മുഖ്യധാരയില്‍ വനിതകളുടെ മാറ്റൊലിയായി വര്‍ത്തിക്കുക, സാമൂഹ്യ ബന്ധങ്ങള്‍ക്ക് ശക്തി പകരുക, വനിതകളുടെ പ്രതിസന്ധികളില്‍ സാന്ത്വനം ആവുക, സ്ത്രീകളുടെ ജീവന് ഭീഷണിയാവുന്ന കാന്‍സര്‍ രോഗങ്ങളിലും, ഗാര്‍ഹിക പീഡനങ്ങളിലും വിവിധ ബുദ്ധിമുട്ടുകളിലും അവബോധം നല്‍കുക, ക്ഷേമകരവും നവോഥാനപരവുമായ പ്രവര്‍ത്തനങ്ങളില്‍ അറിവ് പകരുക, വനിതാ ശാക്തീകരണം പ്രാപിക്കുക തുടങ്ങി വിപുലമായ വനിതാ ജീവിത നന്മകള്‍ക്കായി രൂപം കൊണ്ട പ്രസ്ഥാനമാണ് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക്. സംഘടനയെ വനിതകള്‍ ഏറെ താത്പര്യപൂര്‍വം കാണുന്നുവെന്നത് അംഗത്വം എടുത്തവരുടെ ബാഹുല്യം തന്നെ തെളിയിക്കുന്നു.

യുകെയിലെ സാംസ്കാരിക, സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ മലയാളി തിളക്കമായ ഡോ. ഓമന ഗംഗാധരന്‍ തന്റെ ജീവിതാനുഭവങ്ങളുടെ സമ്പത്ത് ഈ കൂട്ടായ്മക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. ന്യുഹാമിന്റെ മുന്‍ സിവിക് അംബാസഡര്‍ / സിവിക്ക് മേയര്‍ ഡോ.ഓമന നേതൃത്വം നല്‍കുന്ന ഈ സദ് സംരംഭം സ്വാഭാവികമായി കരുത്തേകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ആഅണച എന്ന വനിതാ പ്രസ്ഥാനത്തിന്റെയും ശക്തി.

വനിതാ കൂട്ടയ്മകളുടെ അനിവാര്യതക്കു ദൃഡതയും, ഊര്‍ജവും പകരാന്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഈ സംഘടനയുടെ രക്ഷാധികാരികളായി സേവനം ചെയ്യുവാന്‍ മുമ്പോട്ടു വന്നുവെന്നത് ഈ സംഘടനയുടെ സദ്ഭാവിയെ സൂചിപ്പിക്കുന്നു. കേരള മുന്‍ ചീഫ് ജസ്റീസ് കെ.കെ. ഉഷ, സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ പ്രഥമ വനിതാ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജാന്‍സി ജെയിംസ്, ലണ്ടന്‍ മിഡില്‍ ടെമ്പിള്‍ ബാരിസ്റര്‍ ജെരാല്‍ഡിന്‍ ഹുക്ക, ബഹു ഭാഷ പണ്ഡിതനും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ എമരേറ്റ്സ് റോണ്‍ ആഷര്‍ തുടങ്ങിയവരാണ് പിന്‍ബലം നല്‍കുന്നത്.

ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്കില്‍ പങ്കു ചേര്‍ന്ന് ബൃഹത്തായ വനിതാ നവോഥാന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ വനിതകളെയും സംഘടനയുടെ അംഗത്വത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 19 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന വാര്‍ഷിക ആഘോഷം രാത്രി എട്ടിന് സമാപിക്കും. ഫുഡ്സ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫേസ് ബുക്ക് : ആൃശശേവെ അശെമി ണീാലി’ ചലംീൃസ ീാമിമഴ@വീാമശഹ.രീാ; ിശവ്യെമ.ാൌൃമഹശ@ഴാമശഹ.രീാ;

യമിംലംീൃസ@വീാമശഹ.രീ.ൌസ, ങീയശഹല: 07766822360

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ