കുവൈറ്റ് ഐഎംസിസി റിലീഫ്, ആംബുലന്‍സ്, തൈയ്യല്‍ മെഷീനുകള്‍ നല്‍കും
Thursday, July 3, 2014 9:34 AM IST
കുവൈറ്റ്: ഐഎന്‍എലിന്റെ കുവൈറ്റിലെ പോഷക ഘടകമായ ഐഎംസിസി കുവൈറ്റ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ ആംബുലന്‍സ് നല്‍കാന്‍ തീരുമാനിച്ചു.

കൂടാതെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി 50 തൈയ്യല്‍ മെഷീനുകള്‍, ചികിത്സ സഹായങ്ങള്‍, ഭക്ഷണ കിറ്റുകള്‍, പുതുവസ്തങ്ങള്‍ തുടങ്ങിയവ നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഐഎംസിസി കുവൈറ്റ് സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കുന്നതിനായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമായിട്ടുണ്െടന്നും ഭാരവാഹികള്‍ പറഞ്ഞു.