കോഴിക്കോട് കുറ്റിച്ചിറ മുച്ചിന്തി സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി
Thursday, July 3, 2014 9:33 AM IST
ജിദ്ദ: കോഴിക്കോട് കുറ്റിച്ചിറ മുച്ചിന്തി സ്വദേശിനി സൈനബി ചെറിയവീട് (72) ജിദ്ദയില്‍ ആശുപത്രിയില്‍ നിര്യാതയായി. ജിദ്ദയിലുള്ള മക്കളുടെ കൂടെ സന്ദര്‍ശക വീസയില്‍ കഴിഞ്ഞ മൂന്നു മാസമായി താമസിച്ചുവരികയായിരുന്നു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാതിരകത്ത് അവറാന്‍ കോയ. മക്കള്‍: അബ്ദുള്‍ നാസര്‍ (ജിദ്ദ ബിആര്‍സി മുന്‍ പ്രസിഡന്റ്), അബ്ദുള്‍ റഷീദ് (ജിദ്ദ) മുനവറ സുല്‍ത്താന (ജിദ്ദ), ജാമാതാവ്: ഫൈസല്‍ അലി (ജിദ്ദ). മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍