കണ്ണൂര്‍ സൌഹൃദവേദി കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും നടത്തി
Thursday, July 3, 2014 9:32 AM IST
ജിദ്ദ: ജിദ്ദയില്‍ അധിവസിക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂര്‍ സൌഹൃദവേദിയുടെ കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും പ്രതിവാര ഒഴിയുവേളയില്‍ പ്രവാസി മലയാളികള്‍ക്ക് ആസ്വാദകരമായ വിരുന്ന് സമ്മാനിച്ചു.

നാം പുറത്ത് കേട്ടറിഞ്ഞ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിക എന്നതിനേക്കാള്‍ പരസ്പരം സ്നേഹിക്കുവാനറിയാവുന്നവരും ആഥിത്യമര്യാദ കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നവരുമാണ് കണ്ണൂരുകാരെന്ന് വര്‍ഷങ്ങളോളം കണ്ണൂരില്‍ ജോലിയാവശ്യാര്‍ഥം താമസിച്ച അനുഭവസമ്പത്തുള്ള ജിദ്ദയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രഫ. റെയ്നോള്‍ഡ് സംഗമം ഉദ്ഘാടനം ചെയ്തു പറഞ്ഞു.

പ്രസിഡന്റ് ലത്തീഫ് മക്രേരി അധൃക്ഷത വഹിച്ചു. രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട് സംഘടനയെകുറിച്ച് വിശദീകരിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുപോകുന്ന പ്രഫ. റെയ്നോള്‍ഡിനെ സതീഷന്‍ വെങ്ങര, റഫീഖ് മൂസ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച ജില്ലയില്‍നിന്നുള്ള കുട്ടികള്‍ക്ക് മാധ്യമ പ്രവര്‍ത്തകരായ സി.ഒ.ടി അസീസ്, ഉസ്മാന്‍ ഇരുമ്പുഴി, സുല്‍ഫിക്കര്‍ ഒതായി, ജാഫറലി പാലക്കോട്, ലൂന പ്രതിനിധി അനില്‍കുമാര്‍, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സതീശന്‍ വെങ്ങര, റഫീഖ് മൂസ എന്നിവര്‍ ചേര്‍ന്ന് പ്രഫ. റെയ്നോള്‍ഡിനെ പൊന്നാട അണിയിച്ചു. ജനറല്‍ സെക്രട്ടറി സിബി ജോസഫ് സ്വാഗതവും സുരേഷ് പാപ്പിനിശേരി നന്ദിയും പറഞ്ഞു.

തുടര്‍ന്നുനടന്ന കലാപരിപാടികളില്‍ വിപിന്‍, വീണ, വര്‍ഷ, ഷിജി രാജീവ്, ദേവി പ്രിയദര്‍ശിനി, ശ്രീരാം, കെ.സി രാജന്‍, നൌഷീദ്, സിറാജ്, നിതാര വിശ്വനാഥ്, തുടങ്ങിയവര്‍ അവതരിപ്പിച്ച വ്യത്യസ്ഥ സാംസ്കാരിക പരിപാടികള്‍ സദസ്യര്‍ക്ക് ആസ്വാദകമായി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍