റിയാദ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ കണ്‍വന്‍ഷന്‍ നടത്തി
Wednesday, July 2, 2014 8:13 AM IST
റിയാദ്: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എം. സുധീരന്റെ ആഹ്വാനപ്രകാരം കേരളത്തില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദ് കണ്ണൂര്‍ ഒഐസിസി ലഹരി വിരുദ്ധ കണ്‍വന്‍ഷന്‍ നടത്തി.

ബത്ത ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രമോദ് പൂപ്പാല ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ഒഐസിസി പ്രസിഡന്റ് രഘുനാഥ് തളിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദലി കൂടാളി ആമുഖ പ്രഭാഷണം നടത്തി.

ഒഐസിസി വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഴുകുതിരി തെളിയിച്ച് ഒഐസിസി അംഗങ്ങളും കുടുംബങ്ങളും കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.

മദ്യവും മയക്കുമരുന്നും സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ഡോ. അബ്ദുള്‍ സത്താര്‍ പ്രഭാഷണം നടത്തി. സുബൈര്‍ കുഞ്ഞു ഫൌണ്േടഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുള്‍ അസീസ്, അസീസ് കോഴിക്കോട്, ഉബൈദ് എടവണ്ണ, ഹരികൃഷ്ണന്‍, സലീം കളക്കര, രഘുനാഥ് പറശിനിക്കടവ്, ഷാജി പാനൂര്‍, അഭിലാഷ് മാവിലായി, ലതീഷ് പിണറായി, നാസര്‍ കല്ലറ, ബെന്നി വാടാനപ്പള്ളി, നവാസ് വെള്ളിമാടുകുന്ന്, കമറുദ്ദീന്‍ തഴവ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സായി പ്രശാന്ത് സ്വാഗതവും കണ്‍വീനര്‍ പ്രദീപ് ചെറുകുന്ന് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍