കൊളോണില്‍ ദുക്റാന തിരുനാള്‍ ജൂലൈ നാലിന്
Wednesday, July 2, 2014 8:12 AM IST
കൊളോണ്‍: യേശുവിന്റെ ശിഷ്യനും ഭാരത അപ്പസ്തോലനുമായ മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

നാല് (വെള്ളി) വൈകുന്നേരം 6.30ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ വി.കുര്‍ബാനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആരാധനയും നടക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004,ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 02215904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍