റമദാന്‍ വിജ്ഞാന സദസ് ജൂലൈ മൂന്നിന്
Wednesday, July 2, 2014 6:37 AM IST
ജിദ്ദ: സനായ കാള്‍ ആന്‍ഡ് ഗൈഡന്‍സ് മലയാള വിഭാഗവും തനിമയും സംയുക്തമായി വിജ്ഞാന സദസ് സംഘടിപ്പിക്കുന്നു. നാളെരാത്രി 10.30ന് കാള്‍ ആന്‍ഡ് ഗൈഡന്‍സ് പ്രത്യേകമായി തയാറാക്കിയ ഇഫ്താര്‍ഖൈമയില്‍ നടക്കു പരിപാടിയില്‍ ജിദ്ദയിലെ അറിയപ്പെടുന്ന പണ്ഡിതന്‍മാര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സ്വര്‍ഗവും നരകവും എന്ന വിഷയത്തില്‍ സുലൈമാന്‍ ഫൈസിയും 'ഖുര്‍ആനും മനുഷ്യനും' എന്ന വിഷയത്തില്‍ അബ്ദുള്‍ അസീസ്കള്ളിയത്തും പ്രസംഗിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്െടന്ന് സനായ കാള്‍ ആന്‍ഡ് ഗൈഡന്‍സ് മേഥാവി ഉണ്ണീന്‍ മൌലവി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍