ഫ്രാങ്ക്ഫര്‍ട്ടില്‍ ഭാരതീയ ജ്യോതിശാസ്ത്ര സെമിനാര്‍
Tuesday, July 1, 2014 8:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഹിന്ദു ഫെറൈന്‍ ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഭാരതീയ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നു.

സാല്‍ബൌ ഗുട്ടെലോയിറ്റില്‍ പ്രമുഖ അസ്ടോളജിസ്റ്റ് രാമകൃഷ്ണയ്യരാണ് സെമിനാര്‍ നയിക്കുന്നത്.

ഭൂമിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങള്‍ ചെലുത്തുന്ന സ്വാധീനം എന്താണെന്ന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. ഭാരതത്തിലെ മഹാജ്ജാനികളായ മഹര്‍ഷിമാര്‍ വേദകാലാരംഭം മുതല്‍ ഈ സൂക്ഷ്മദര്‍ശനങ്ങള്‍ പകര്‍ന്ന് തന്നിരുന്നു. ഈ ദര്‍ശനങ്ങളെ അസ്ടോളജിസ്റ്റ് രാമകൃഷ്ണയ്യര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തുന്ന സെമിനാറില്‍ പരിചയപ്പെടുത്തുന്നു.

ജര്‍മന്‍ ഹിന്ദു ഫെറയിന്‍ നടത്തുന്ന ഈ സെമിനാറിലേക്ക് അതിന്റെ ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായ ജ്യോതിഷ വിശകലനത്തിന് മുന്‍കൂട്ടി സമയം ആവശ്യപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലക്ഷ്മി ബിജു 0176 47987941; പ്രകാശ് നാരായണന്‍ 0176 32580667; വിനോദ് ബാലകൃഷ്ണന്‍ 0170 3122064.

സെമിനാര്‍ സ്ഥലത്തെ വിലാസം: ടമമഹയമൌ ഏൌഹേലൌ , ഞീംലശഹലൃ ടൃമലൈ 32,60327 എൃമിസളൌൃ മാ ങമശി, ഠശാല: 13 ഖൌഹ്യ 2014 ടൌിറമ്യ 15.00 ീ 19.00 ഒൃ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍