റോസമ്മ കോര നിര്യാതയായി
Tuesday, July 1, 2014 8:06 AM IST
മെല്‍ബണ്‍: കേരള കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ എന്‍ജിഒ ഫ്രന്റ് മുന്‍ സംസ്ഥാന പ്രസിഡന്റ് പരേതനായ കെ.സി കോരയുടെ ഭാര്യയും പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം കോഓര്‍ഡിനേറ്ററുമായ അലക്സ് കുന്നത്തിന്റെ മാതാവുമായ റോസമ്മ കുര്യന്‍ (75) നിര്യാതയായി. സംസ്കാരം പിന്നീട്.

മറ്റുമക്കള്‍: നൈസ് മോള്‍ (ചെന്നൈ), ബേബിച്ചന്‍, മിനിമോള്‍. മരുമക്കള്‍: സണ്ണി (ചെന്നൈ), ലൈസ (ഓസ്ട്രേലിയ), ആന്‍സി, ജയ്സണ്‍.

പരേതയുടെ നിര്യാണത്തില്‍ മെല്‍ബണ്‍ ക്നാനായ മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍, പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്യന്‍ ജയ്ക്കബ്, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് രാജന്‍ ബേബി, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ ഭാരവാഹികളായ സജി മുണ്ടയ്ക്കന്‍, തോമസ് വാതപ്പള്ളി, ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് സി.പി സഞ്ജു എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍