അഡ്വ. ജോബ് മൈക്കിളിന് പ്രവാസി കേരള കോണ്‍ഗ്രസ് -എം യാത്രയയപ്പു നല്‍കി
Tuesday, July 1, 2014 8:04 AM IST
ലണ്ടന്‍: രണ്ടാഴ്ചക്കാലത്തെ യുകെ സന്ദര്‍ശനത്തിനുശേഷം നാട്ടിലേക്ക് തിരിച്ച കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ്എഫ്ഇ വൈസ് ചെയര്‍മാനുമായ അഡ്വ. ജോബ് മൈക്കിളിനും ഭാര്യ ജിജി ജോബിനും ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ യാത്രയയപ്പു നല്‍കി.

യുകെ പ്രവാസി കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സെക്രട്ടറിയും കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജിജോ അരയത്തും സഹപ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബ്രിസ്റോളിലും കേംബ്രിഡ്ജിലും സ്വീകരണം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍