ലോകത്തെ ഏറ്റവും വലിയ ടൂറിസം ഓപ്പറേറ്ററാകാന്‍ ടിയുഐ
Monday, June 30, 2014 8:49 AM IST
ബര്‍ലിന്‍: ജര്‍മന്‍ ട്രാവല്‍ ഗ്രൂപ്പായ ടിയുഐ എജിയും അതിന്റെ ബ്രിട്ടീഷ് സബ്സിഡിയറിയായ ടിയുഐ ട്രാവലും ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ടൂറിസം ഓപ്പറേറ്ററാകാനുള്ള പദ്ധതി തയാറാക്കുന്നു.

ഇരു സ്ഥാപനങ്ങളുടെ തമ്മിലുള്ള സമ്പൂര്‍ണ സഹകരണത്തിലൂടെയാണ് ഇതു സാധ്യമാക്കുക. ഇരു സ്ഥാപനങ്ങളുടെയും ഓഹരിയുടമകള്‍ക്ക് വലിയ നേട്ടം സ്വന്തമാക്കാന്‍ ഇതു സഹായിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

45 മില്യന്‍ യൂറോ വരെ ഇതുവഴി കമ്പനികള്‍ക്ക് പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. 2013 ലും ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍