ഓസ്ട്രിയയിലെ ഏറ്റവും ജനകീയ നേതാവ് വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സ്
Monday, June 30, 2014 7:49 AM IST
വിയന്ന: ഓസ്ട്രിയയിലെ ഏറ്റവും ജനീയ നേതാവ് വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സ്. ഓസ്ട്രിയയിലെ പ്രമുഖ ദിനപത്രമായ ഓസ്ട്രിയ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫായമാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും പിന്തള്ളി കുര്‍സ് ഒന്നാമതെത്തിയത്.

53 ശതമാനം പേരാണ് കുര്‍സിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത്. മേയില്‍ നടത്തിയ സര്‍വേയില്‍ ഏഴുശതമാനം അധികം പിന്തുണ കുര്‍സ് നേടിയെടുത്തു. മറ്റു മന്ത്രിമാരില്‍ നിയമകാര്യമന്ത്രി വോള്‍ഫ് ഗാംഗ് ബ്രാന്‍ഡ് സ്റ്റെല്ലര്‍ 25 ശതമാനവും ധനകാര്യ മന്ത്രിയുടെ പിന്തുണ 40 ശതമാനം കുത്തനെ ഇടിഞ്ഞു. ആറു ശതമാനം പിന്തുണ വര്‍ധിച്ച് പരിസ്ഥിതികാര്യമന്ത്രി 23 ശതമാനത്തിലും നികുതികാര്യമന്ത്രി 21 ശതമാനം പിന്തുണയോടെ അടുത്ത സ്ഥാനങ്ങള്‍ പങ്കിട്ടു.

ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സിന്റെ പ്രത്യേകത തീരുമാനങ്ങള്‍ പെട്ടെന്നും അലോചിച്ചും ബുദ്ധിപരവുമായി എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. കുര്‍സ് ആദ്യമായി വിദേശകാര്യമന്ത്രിയാകുന്നത് 27 -ാമത്തെ വയസിലാണ്. 2013 ഡിസംബറില്‍ അധികാരത്തിലെത്തിയ സഖ്യകക്ഷി മന്ത്രി സഭയിലെ വിദ്യാര്‍ഥി മന്ത്രിയെന്ന് എല്ലാവരും കളിയാക്കി വിളിച്ച സെബാസ്റ്യന്‍, തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യ പ്രതിസന്ധിയെ നേരിട്ടത്. വളരെ ബുദ്ധികൂര്‍മതയോടെയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രിയക്കാരിയായ മുസ്ലിം പെണ്‍കുട്ടി ദുബായില്‍ തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും മറ്റൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി യുവതി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അടുത്ത ഹോട്ടലിലേക്ക് യെമന്‍കാരനായ സുഹൃത്തിനൊപ്പം പോകുകയും ചെയ്തു. ഗാരേജിലെത്തി കാറില്‍ കയറിയപ്പോള്‍ സുഹൃത്ത് യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഗാരേജിലുണ്ടായിരുന്ന അറബി അറിയിച്ചതനുസരിച്ച് പോലീസ് യുവതിയെ അറസ്റ്റുചെയ്യുകയും മൂന്നു ദിവസം തടവില്‍ ഇടുകയും ചെയ്തു. നാലു ദിവസത്തിനുശേഷം ദുബായിലെ ഓസ്ട്രിയന്‍ എംബസിയെ വിവരം അറിയിച്ചു.

ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അധികാരമേറ്റിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. സംഭവം അറിഞ്ഞ ഉടനെ മന്ത്രി വിദഗ്ധരടങ്ങിയ കമ്മിറ്റിയെ രൂപീകരിച്ചു. അതിന്റെ തലപ്പത്ത് എലിസബത്ത് എലിസണ്‍ എന്ന ഓസ്ട്രിയന്‍ നയതന്ത്ര വിദഗ്ധയെ നിയമിച്ചു. എന്നിട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ക്കായയി എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീമിനെ ദുബായിലേക്കയച്ചു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസില്‍ നിന്ന് ഓസ്ട്രിയക്കാരിയെ രക്ഷപ്പെടുത്തി.

വിയന്ന വിമാനത്താവളത്തില്‍ നയതന്ത്ര വിദഗ്ധരോടൊപ്പം എത്തിയ യുവതിയെ വിദേശകാര്യമന്ത്രി സ്വീകരിച്ച് അവരുടെ വീട്ടിലെത്തിക്കുന്നു. ഇവരുടെ മോചനത്തിനായി 2,62,006 ഈ മെയിലുകളാണ് ജനങ്ങള്‍ ഗമണ്‍മെന്റിനു അയച്ചത്. ഈ ഒറ്റ നടപടിയോടുകൂടിയാണ് സെബാസ്റ്യന്‍ കുസിന്റെ ജനകീയ പിന്തുണ ഗണ്യമായിവര്‍ധിച്ചത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍