സരിത വിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദുക്റാന പെരുന്നാളിന് കൊടിയേറി
Monday, June 30, 2014 7:48 AM IST
സരിത വിഹാര്‍ (ന്യൂഡല്‍ഹി): സരിത വിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമാശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായി നടന്ന കൊടിയേറ്റു കര്‍മ്മം ഇടവക വികാരി ഫാ. സാം വി. ഗബ്രിയേല്‍ നിര്‍വഹിച്ചു.

അഞ്ചിന് (ശനി) സന്ധ്യനമസ്കാരം, ധ്യാനപ്രസംഗം, ഭക്തിനിര്‍ഭരമായ റാസ എന്നിവ നടക്കും. ആറിന് (ഞായര്‍) പ്രഭാത നമസ്കാരം, വി. കുര്‍ബാന, ആശിര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. വിശുദ്ധ കുര്‍ബാനക്ക് ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത ഡോ. യുഹാനോന്‍ മാര്‍ ദിമത്രിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

പെരുന്നാളിന്റെ ചടങ്ങുകള്‍ക്ക് ഇവടക വികാരി ഫാ. സാം വി. ഗബ്രിയേല്‍, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്