ബ്രിസ്ബനില്‍ 'ചില്‍സ് ആന്‍ഡ് ത്രില്‍സ് ഈവനിംഗ്' ജൂലൈ 12ന്
Saturday, June 28, 2014 8:20 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) 2014-15 ലെ പരിപാടികളുടെ ഉദ്ഘാടനവും അംഗങ്ങള്‍ക്കായി സംഗീത വിരുന്നും സംഘടിപ്പിക്കുന്നു.

ജൂലൈ 12ന് (ശനി) വൈകുന്നേരം 5.30ന് അുഹല്യ ടമേലേ സ്കൂളില്‍ നടക്കുന്ന സംഗീത നൃത്ത സായാഹ്നം പ്രവാസി ജീവിത തിരക്കിനിടയില്‍ ബിഎംഎ കുടുംബാംഗങ്ങള്‍ക്ക് ഒരു വേറിട്ട ഒരു ദൃശ്യവിരുന്നൊരുക്കുകയാണ് ഭാരവാഹികള്‍.

പരിപാടിയില്‍ പുതിയ അംഗങ്ങളുടെ വരവേല്‍ക്കലും ബെസ്റ് കോസ്റ്യും, ബെസ്റ് ഡാന്‍സര്‍ എന്നിവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. എല്ലാ അംഗങ്ങളേയും ചില്‍സ് ആന്‍ഡ് ത്രില്‍സ് ഈവനിംഗിലേക്ക് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെന്‍സി മാത്യൂസ്