ബ്രിസ്ബനില്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ അഞ്ചിന്
Saturday, June 28, 2014 8:18 AM IST
ബ്രിസ്ബന്‍: ഭാരതത്തിന്റെ അപ്പസ്തോലനും ബ്രിസ്ബന്‍ സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മതിരുനാള്‍ ജൂലൈ അഞ്ചിന് (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് അനേല്‍ലിയിലുള്ള മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ ഫാ. തോമസ് അരീക്കുഴി കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഷാജി തുമ്പേചിറയില്‍ കാര്‍മികത്വം വഹിക്കും. ബ്രിസ്ബനിലെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി സീറോ മലബാര്‍ ദൈവിക ശ്രേഷ്ഠര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

വൈകുന്നേരം 7.30 മുതല്‍ ഫാ. ഷാജി തുമ്പേചിറയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജീസസ് ദി സേവ്യര്‍ എന്ന മെഗാ ഷോയും ഉണ്ടായിരിക്കും.

ബ്രിസ്ബന്‍ , സൌത്ത്, നോര്‍ത്ത് ഇപ്സിവിച്ച്, ബിന്‍ലി, ഗോള്‍ഡ് കോസ്റ്, സ്പ്രിംഗ് ഫീല്‍ഡ്, റെഡ് ക്ളിഫ് തുടങ്ങിയ കമ്യൂണിറ്റികളില്‍നിന്നുള്ള വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ളീഹായുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും തിരുനാള്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ടോം ജോസഫ്