സിബന്‍ഹിര്‍ട്ടണ്‍ കായികമത്സരങ്ങള്‍ മാത്യു കിഴക്കേക്കര ഉദ്ഘാടനം ചെയ്തു
Friday, June 27, 2014 8:23 AM IST
വിയന്ന: സിബന്‍ഹിര്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ഫെസ്റും കായിമത്സരങ്ങളും വിയന്നയിലെ 23-ാമത്തെ ജില്ലയില്‍ നടത്തി. കായിക മത്സരങ്ങള്‍ വിഎംഎ പ്രസിഡന്റ് മാത്യു കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ വാശിയേറിയത് വടംവലി മത്സരമായിരുന്നു. നാലു ടീമുകളും തങ്ങളുടെ പ്രകടനം കാഴ്ച്ച വച്ചു.

സ്പോട്സ് മത്സരങ്ങള്‍ക്ക് വില്‍സണ്‍ കള്ളിക്കാടനും സമ്മര്‍ ഫെസ്റിന് ബാബു കുടിയിരിക്കല്‍,ഷോജി വെളിയത്ത്, റാഫി ഇല്ലിക്കല്‍, ജോസ് പെരുമ്പ്രാക്കല്‍ എന്നിവരും കുടുംബാംഗങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍