ബെല്‍ഫാസ്റില്‍ വിവാഹ ഒരുക്ക കോഴ്സ് നടത്തി
Friday, June 27, 2014 8:16 AM IST
ബെല്‍ഫാസ്റ്: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സമൂഹത്തിലെ വിവാഹാര്‍ഥികള്‍ക്കുവേണ്ടി ജൂണ്‍ 20 മുതല്‍ 22 വരെ ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പള്ളിയില്‍ ത്രിദിന മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സ് നടക്കും.

കാക്കനാട് മൌണ്ട് സെന്റ് തോമസിലുള്ള സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്ററല്‍ കെയര്‍ ഓഫ് ദ മൈഗ്രന്റ്സിന്റെ മാര്‍ഗനിര്‍ദേശത്തോടെയും അംഗീകാരത്തോടെയും നടത്തുന്ന ഈ കോഴ്സ് അയര്‍ലന്‍ഡിലെ സീറോ മലബാര്‍ വിവാഹാര്‍ഥികള്‍ക്കുവേണ്ടി നടത്തപ്പെട്ട ആദ്യ കോഴ്സിനായിരുന്നു. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി യുവതിയുവാക്കള്‍ ഇതില്‍ പങ്കെടുത്തു.

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്റെ നേതൃത്വത്തില്‍ നടന്ന കോഴ്സ് വിവാഹാര്‍ഥികളുടെ ആവശ്യത്തിനനുസരിച്ച് ഇനിയും നടത്തുന്നതാണ്. വിവിധ വിഷയങ്ങളെ അധികരിച്ച് റവ. ഡോ. ആന്റണി പെരുമായന്‍, ഫാ. ജോസ് കറുകയില്‍, ഫാ. പോള്‍ മോറേലി, ഡോ. മിനു, ഡോ. മായ, ജോസ് അഗസ്റിന്‍, പോള്‍ കൊടിയന്‍, സോജന്‍ ജോസഫ്, സാറാമ്മ മാത്യു എന്നിവര്‍ ക്ളാസെടുത്തു. സമാപനദിവസമായ 22ന് (ഞായര്‍) ദിവ്യബലിയോടെ സമാപിച്ച കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പള്ളി വികാരി വെരി റവ. ഫാ. ടോണി ഡെവ്ളിന്‍ വിതരണം ചെയ്തു. ത്രിദിന മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സിന്റെ വിജയത്തിനായി സഹകരിച്ച് ഏവര്‍ക്കും റവ. ഡോ. ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍