മതാധ്യാപക കണ്‍വന്‍ഷന്‍
Friday, June 27, 2014 8:16 AM IST
ബെല്‍ഫാസ്റ്: ഡൌണ്‍ ആന്‍ഡ് കോര്‍ണര്‍ രൂപതയിലെ സീറോ മലബാര്‍ മതാധ്യാപകരുടെ ആദ്യ കണ്‍വന്‍ഷന്‍ ജൂണ്‍ 21ന് (ശനി) ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പാരിഷ് സെന്ററില്‍ സംഘടിപ്പിച്ചു.

ആന്‍ട്രിം, ബാങ്കര്‍, ബാലിഹക്കാമോര്‍, ബെല്‍ഫാസ്റ്, ലിസ്ബണ്‍ എന്നീ മതബോധന യൂണിറ്റുകളില്‍നിന്നും താല്‍പ്പതോളം അധ്യാപകര്‍ പങ്കെടുത്തു. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭാ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഓറിയന്റേഷന്‍ ടു കാറ്റക്കിസം ടീച്ചേഴ്സ് എന്ന വിഷയത്തില്‍ പ്രസംഗിച്ചു. വിശ്വാസ പരിശീലനം എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തെ അധികരിച്ച് ഫാ. പോള്‍ മോറേലി ക്ളാസ് നയിച്ചു. ഫാ. ജോസഫ് കറുകയിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ കണ്‍വന്‍ഷന്‍ സമാപിച്ചു.

ബെല്‍ഫാസ്റ് മതബോധന യൂണിറ്റിന്റെ പ്രധാനധ്യാപകന്‍ ജോസ് അഗസ്റിനും കേന്ദ്രസമിതി ഭാരവാഹികളായ മോനച്ചന്‍, ലാലിച്ചന്‍ എന്നിവരും കണ്‍വന്‍ഷന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍