ജ്വാല യുക്മ ഈമാസിക പുറത്തിറക്കുന്നു
Friday, June 27, 2014 8:16 AM IST
ലണ്ടന്‍: യുക്മക്കുവേണ്ടി യുക്മാ സാംസ്കാരികവേദി സാഹിത്യ വിഭാഗം പുറത്തിറക്കുന്ന ഈ മാസികയിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. മലയാളികളുടെ സാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും അവ സമൂഹത്തിന്റെ മുന്നില്‍ എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ മാസവും പുറത്തിറക്കാന്‍ ആഗ്രഹിക്കുന്ന 'ജ്വാല' എന്ന ഈ മാസികയിലേക്ക് യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രചനകള്‍ അയയ്ക്കാം.

ഇത് ഒരു ദ്വിഭാഷാ മാസികയായിരിക്കും. അതുകൊണ്ടുതന്നെ രചനകള്‍ മലയാളത്തിലോ ഇംഗ്ളീഷിലോ ആകാം. കഥ, കവിത, ലേഖനം, ബാല സാഹിത്യം, നോവല്‍, യാത്രാ വിവരണം, നിരൂപണം, അനുഭവം, ശാസ്ത്രം, പാചകം, ആര്‍ട്ട്, വിവര്‍ത്തനം തുടങ്ങി ഏത് വിഷയത്തിലും ഉള്ള രചനകള്‍ അയയ്ക്കാവുന്നതാണ്. മറ്റ് പ്രസിദ്ധീകരണങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളവ കഴിയുന്നതും അയയ്ക്കാതിരിക്കുക.

അയക്കുന്ന ആളിന്റെ പൂര്‍ണവിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം രചനയോടൊപ്പം അയയ്ക്കേണ്ടതാണ്. രചനയോടൊപ്പം രചയിതാവിന്റെ ഫോട്ടോ കൂടി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനകള്‍ ഷംമഹമലാമഴമ്വശില@ഴാമശഹ.രീാ എന്ന ഇമെയില്‍ അക്കൌണ്ടില്‍ ആണ് അയയ്ക്കേണ്ടത്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍