കുട്ടനാട് ചുണ്ടന്‍ ലെസ്ററില്‍ നീരണിയുന്നു
Wednesday, June 25, 2014 8:20 AM IST
ലണ്ടന്‍: യുകെയിലെ കുട്ടനാട്ടുകാരുടെ ഒരുമയുടെയും കുട്ടനാടിന്റെ പെരുമയുടെയും അടയാളമായ ചുണ്ടന്‍ വള്ളം പ്രതീകാത്കമായി നീറ്റിലിറക്കിയാണ് ഈ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ തുടക്കം കുറിക്കുന്നത്.

ജൂണ്‍ 28ന് (ശനി) രാവിലെ ലെസ്ററിലെ തകഴി ശിവശങ്കര പിള്ള നഗറില്‍ രാവിലെ പത്തിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനും കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് (കെഎസ്എഫ്ഇ) വൈസ് ചെയര്‍മാനുമായ അഡ്വ. ജോബ് മൈക്കിള്‍ കുട്ടനാട് സംഗമം ഉദ്ഘാടനം ചെയ്യും. കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കുട്ടികള്‍ക്ക് വഞ്ചിപ്പാട്ട് കളരി, വഞ്ചിപ്പാട്ട് മത്സരം, വനിതകളുടെ വള്ളംകളി, വിവിധയിനം കലാപരിപാടികള്‍, വിവിധ വിഷയങ്ങളില്‍ പൊതുചര്‍ച്ചകള്‍, കൂടാതെ ട്രിപ്പ് അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും മികച്ച റസ്ററന്റായി തെരഞ്ഞെടുക്കപ്പെട്ട കൊയിനോണിയ തയാറാക്കുന്ന കുട്ടനാടന്‍ സദ്യ എന്നിവ സംഗമത്തിന്റെ ഭാഗമാണ്.

കുട്ടനാട് സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍മാരായ ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കല്‍, ജോര്‍ജ് എടത്വ എന്നിവര്‍ക്കൊപ്പം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റോയി മൂലംകുന്നം, ആന്റണി പുറവടി, സുബിന്‍ പെരുമ്പള്ളില്‍, തോമസുകുട്ടി ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ ജേക്കബ് കുര്യാളശേരി ചമ്പക്കുളം, ഷിജു ജോസഫ് കേളമംഗലം, ഷെറിന്‍ ജോസ് കൊടുപ്പുന്ന, ടോജോ ജോസഫ് പുളിങ്കുന്ന്, ജോബി ജോസഫ് തത്തംപള്ളി, ജോണ്‍സണ്‍ ജോര്‍ജ് എടത്വ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം: മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ലെസ്റര്‍ - ഘഋ36ച2.

വിശദ വിവരങ്ങള്‍ക്ക്: ജോര്‍ജ് കളപുരയ്ക്കല്‍ 07737654418, ജോര്‍ജ് എടത്വ 07809491206.