ടൂംബയില്‍ ഓള്‍ ഓസ്ട്രേലിയ വടംവലി മത്സരം ഓഗസ്റ് 30ന്
Wednesday, June 18, 2014 7:40 AM IST
ബ്രിസ്ബന്‍: ടൂംബ മലയാളി അസോസിയേഷന്റെ (ടിഎംഎ) ആഭിമുഖ്യത്തില്‍ ഓഗസ്റ് 30ന് ടൂംബയില്‍ ഓള്‍ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ടൂംബ സിറ്റി കൌണ്‍സില്‍ മള്‍ട്ടികള്‍ച്ചറല്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മത്സരം. ആയിരത്തൊന്ന് ഡോളറും എവര്‍ റോളിംഗ് ട്രോഫിയും ഒരു മുട്ടനാടുമാണ് ഒന്നാം സമ്മാനം. 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഒരു മുട്ടനാടുമാണ് രണ്ടാം സമ്മാനം.

പങ്കെടുക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ടിഎംഎ പ്രസിഡന്റ് പോള്‍ വര്‍ഗീസ് 0432479742, ജോഷി ജോര്‍ജ് (സെക്രട്ടറി) 0435506711, ജെന്നി ജോര്‍ജ് 0468935322, ബിനോയ് തോമസ് 0468953111 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്