ഡിഎംഎ ആര്‍.കെ പുരം ശാഖാ ബോധവത്കരണ ക്ളാസ് നടത്തി
Monday, June 16, 2014 6:50 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ശാഖാ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ക്ളാസ് സൌത്ത് ജില്ലാ കളക്ടര്‍ നീല മോഹനന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, അഡ്വൈസറി ബോര്‍ഡ് അംഗം ബാബു പണിക്കര്‍, വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍, സെക്രട്ടറി ഒ. ഷാജി കുമാര്‍, എ.എന്‍ വിജയന്‍, എന്‍. രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി പേര്‍ ക്ളാസില്‍ പങ്കെടുത്തു.

തുടര്‍ന്ന് 10, 12 മലയാളം മിഷന്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്