ഫരീദാബാദ് രൂപത പഞ്ചാബ് മേഖലയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു
Monday, June 16, 2014 6:49 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് മേഖലയില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായുള്ള കരാര്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സിഎസ്ടി പ്രൊവിന്‍ഷ്യാള്‍ റവ. ഫാ. ജോണ്‍ കപ്യാരുമലയ്ക്ക് കൈമാറി.

ചടങ്ങില്‍ രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ജെറ്റോ തോട്ടുങ്കല്‍, സിഎസ്ടി പ്രൊക്യുറേറ്റര്‍ റവ. ഫാ. ബെന്നി പുളിയന്‍കാലായില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്