അഡ്ലൈഡ്: അഡ്ലൈഡിലെ മലയാളികള്‍ക്ക് പിറന്ന മണ്ണില്‍ ഓര്‍മകളുടെയും ഒരുമകളുടേയും ഉണര്‍ത്തുപാട്ടുമായി കേരളത്തനിമയോടെ രുചിമേളങ്ങളുടെ ഉത്സവം അരങ്ങേറുന്നു.
അഡ്ലൈഡ് മാര്‍ത്തോമ ഇടവകയുടെ 'ഫുഡ്ഫെസ്റിവല് 2014' ജൂണ്‍ 29ന് (ഞായര്‍) രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ വുഡ്വില്ലിലെ സെന്റ് മാര്‍ഗരറ്റ് ആംഗ്ളിക്കന്‍ ദേവാലയങ്കണത്തില്‍ നടക്കും.
കേരളത്തനിമയിലുള്ള വിവിധ ഭക്ഷണ വിഭവങ്ങളാണ് മുഖ്യാകര്‍ഷണം. ഗാനമേള, വിവിധതരം ഡാന്‍സുകള്‍, കലാപരിപാടികള്‍, വിനോദ മത്സരങ്ങള്‍, തട്ടുകട, പ്ളാന്റ് സെയില്‍, ഭാഗ്യനറുക്കെടുപ്പുകള്‍, ഫേസ് പെയിന്റിംഗ് തുടങ്ങിയവ ഫുഡ് ഫെസ്റിവലിന്റെ ഭാഗമായിരിക്കും.
പൊറോട്ട, ബീഫ്, ഫിഷ്, കപ്പ, ബിരിയാണി തുടങ്ങിയവ പാചകം ചെയ്തു നല്‍കുന്നതാണ്. കൂടാതെ നാടന്‍ സ്നാക്സുകള്‍, അച്ചാറുകള്‍ തുടങ്ങിയവയ്ക്കായി പ്രത്യേക സ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 11ന് വികാരി റവ. ആന്‍സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സിഡ്നി മാര്‍ത്തോമ ഇടവക വികാരി റവ. മാത്യൂസ് എ. മാത്യൂസ് ഉദ്ഘാടനം നിര്‍വഹിക്കും. ചാള്‍സ് സ്മാര്‍ട്ട് മേയര്‍ കിര്സ്റണ് അലക്സാണ്ടര്‍ ഇടവകയുടെ സുവനീയര്‍ പ്രകാശനം നിര്‍വഹിക്കും. റവ. ഡോ. ഫ്രെഡറിക് ഇലവത്തിങ്കല്‍, റവ. ഫാ. ബേസില്‍ ഏബ്രഹാം, ആര്‍ച്ച് ഡീക്കന്‍ റവ. ഫാ. കോണ്‍റാഡ് പാറ്റേഴ്സണ്‍, റവ. സാംഡണ് തുടങ്ങിവര്‍ പ്രസംഗിക്കും.
ഫുഡ് ഫെസ്റിവലിന്റെ വിജയത്തിനായി വി.എം കോശി, സുനു മാത്യു, സാലി മാത്യു, മറ്റത്തില്‍ ഇട്ടി ഐപ്പ്, ജോണ്സണ്, ജോസ് ജോര്‍ജ്, അജു ജോണ്‍, വര്‍ഗീസ് തോമസ്, അജിത് വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് വര്‍ഗീസ് 0061 422 150 921, 403 384 473.