സൂര്യ ഫെസ്റിവല്‍ ശ്രദ്ധേയമായി
Friday, June 13, 2014 4:16 AM IST
ബ്രിസ്ബന്‍: മലയാളി അസോസിയേഷന്‍ ഓഫ് ക്യൂന്‍സ്ലാന്റിന്റെ (എംഎക്യു) നേതൃത്വത്തില്‍ ബ്രിസ്ബനില്‍ നടന്ന സൂര്യഫെസ്റിവല്‍ നടന വൈഭവംകൊഠണ്ടും അവതരണ മികവിനാലും കാണികളെ ഏറെ വിസ്മയിപ്പിച്ചു. പത്മശ്രീ ചിത്രാ വിശ്വേശ്വരന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന നൃത്ത വിരുന്നൊരുക്കിയത്.

സൂര്യ ഫെസ്റിവലിലൂടെ പിരിഞ്ഞ് കിട്ടിയ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയതിലൂടെ ഈ പരിപാടിക്ക് മറ്റൊരു പ്രത്യേകത കൂടി കൈവന്നു. ബ്രിസ്ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റബിള്‍ കള്‍ച്ചറല്‍ സൊസൈറ്റി കേരളത്തിലെ ദുരിതമനുഭവിക്കുന്ന നിര്‍ധനരെ ഉദ്ദേശിച്ച് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളിലേയ്ക്കായുള്ള പ്രത്യേക ഫണ്ടിലേക്കാണ് ഈ തുക നല്‍കിയത്.

സൂര്യോത്സവ വേദിയില്‍ വച്ച് സൂര്യകൃഷ്ണമൂര്‍ത്തി ജ്വാല പ്രസിഡന്റ് ഡോ. ചെറിയാന്‍ വര്‍ഗീസിന് തുക കൈമാറി.

റിപ്പോര്‍ട്ട്: കെ.പി ജഗ്ജീവ് കുമാര്‍