സിഡ്നി: ഓസ്ട്രേലിയന്‍ മലയാളി മൈഗ്രന്‍സ് അസോസിയേഷന് (അമ്മ) ഓസ്ട്രേലിയന്‍ മലയാളികള്‍ക്കായി കേരള കലോത്സവം അണിയിച്ച് ഒരുക്കുന്നു. 'സിഡ്നി കലോത്സവം 2014' എന്ന പേരില്‍ ഓഗസ്റ് 16,17,24 തീയതികളില്‍ ഗ്രാന്‍വില്ലെ ടൌണ്‍ഹാളിലാണ് പരിപാടി.
മലയാളികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, മലയാളത്തെ വരും തലമുറയ്ക്കു പകര്‍ന്നു നല്‍കുക, അവരുടെ കലാവാസനകള്‍ക്ക് ഒരവസരം നല്‍കുക എന്നീ ഉദ്ദേശങ്ങളോടെ നടത്തപ്പെടുന്ന 'സിഡ്നി കലോത്സവം 2014' ല്‍ സിഡ്നിയിലെ 18 മലയാളി സംഘടനകള്‍ പങ്കെടുക്കും.
സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലായി 16 മത്സരങ്ങള്‍ സംഘടിപ്പിക്കും. മത്സരങ്ങള്‍ കിഡ്സ്, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി തിരിച്ചു നടത്തുന്നു. വ്യക്തിഗത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന വ്യക്തികള്‍ക്ക് കലാപ്രതിഭ, കലാതിലകം എന്നീ പുരസ്കാരങ്ങള്‍ നല്‍കുന്നതാണ്.
മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 15 ന് ആരംഭിക്കും. സിഡ്നിയിലെ കലാ, സാംസ്കാരിക മേഖലകളില്‍ മുന്നിട്ടുനില്ക്കുന്ന പ്രമുഖരായ വ്യക്തികള്‍ വിധികര്‍ത്താക്കളായി വരുന്ന ഈ കലോത്സവം, മലയാളിസമൂഹത്തിന് ഒരു പുത്തന്‍ അനുഭവം നല്കുന്നു.
മലയാളിക്ക് എന്നും പ്രിയപ്പെട്ട നാടന്‍ കേരള ഭക്ഷ്യമേള ഓഗസ്റ് 16,17 തീയതികളില്‍ ഇതോടനുബന്ധിച്ച് നടക്കും.
കേരളത്തില്‍ നിന്നും വളരെകാലമായി മാറി തമാസിക്കുന്ന മറുനാടന്‍ മലയാളിക്ക് നാടന്‍ ഭക്ഷ്യമേള സ്വാദൂറുന്ന ഒരു അനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഓഗസ്റ് 24ന് നടക്കുന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് കോണ്‍സുലര്‍ അരവിന്ദര്‍ എസ്. രംഗ മുഖ്യാതിഥിയായി പങ്കെടുക്കും.
സിഡ്നിയില്‍ മലയാളത്തിനും മലയാളികള്‍ക്കും സംഭാവനകള്‍ നല്കിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും. സിഡ്നിയിലെ എല്ലാ മലയാളി സംഘടനകളില്‍ നിന്നുമുള്ള നൂറോളം കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മനോഹരമായ കലാസന്ധ്യ ഈ ചടങ്ങിനു ശേഷം അരങ്ങേറുന്നു.
മത്സരങ്ങളുടെ രജിസ്േട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.മാാമമൌൃമഹശമ.രീാ, എമശിീി : 0415526288, ഇവൃശ : 0435724370