ഹാര്‍പ്സ് ആന്‍ഡ് ബീറ്റ്സിന്റെ സംഗീത സായാഹ്നം ജൂണ്‍ എട്ടിന്
Thursday, June 5, 2014 8:22 AM IST
മെല്‍ബണ്‍: നിങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അനശ്വര ഗാനങ്ങളുമായി ഹാര്‍പ്സ് ആന്‍ഡ് ബീറ്റ്സ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം 'രാഗ സാന്ത്വനം 2014' ജൂണ്‍ എട്ടിന് വൈകുന്നേരം ഏഴു മുതല്‍ ഹാംപ്റ്റണ്‍ പാര്‍ക്കിലെ ഞശ്ലൃഴൌാ ജലൃളീൃാമിരല ആര്‍ട്സ് തിയറ്ററില്‍ നടക്കും.

ദൈവ സ്നേഹത്തിന്റെ സാന്ത്വന സ്പര്‍ശം സംഗീതത്തിലൂടെ എത്തിക്കുവാനായി മെല്‍ബണിലുള്ള ക്രിസ്തീയ കലാകാരന്മാര്‍ ഒരുമിച്ചു ചേര്‍ന്ന് വ്യത്യസ്തവും ഹൃദ്യവുമായി അണിയിച്ചൊരുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ക്രിസ്തീയ സംഗീത പ്രേമികളേയും ഹാര്‍ദവമായി സംഘാടകര്‍ സ്വാഗതം ചെയ്തു.

ദൈവ സംഗീതത്തിന്റെ ആത്മസ്പര്‍ശം നിങ്ങളോടൊപ്പം ആസ്വദിക്കാനായി വിക്ടോറിയയുടെ മന്ത്രിസഭാ അംഗങ്ങള്‍, ജനപ്രധിനിധികള്‍, ആദരണീയരായ ഇതര സഭാ നേതാക്കന്മാര്‍ സാംസ്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാരെ മേയര്‍ ആദരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.വമൃുമിെറയലമ.രീാ

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍