ബെല്ലാരറ്റില്‍ ഒഐസിസി കമ്മിറ്റി നിലവില്‍വന്നു
Wednesday, May 28, 2014 6:42 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ പ്രവര്‍ത്തനം ഓസ്ട്രേലിയയുടെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുരാതന നഗരമായ ബെല്ലാരറ്റില്‍ ഒഐസിസി കമ്മിറ്റി നിലവില്‍വന്നു.

ഒഐസിസി അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെല്ലാരറ്റ് റീജിയണല്‍ പ്രസിഡന്റായി ജോണ്‍ കയിര്‍ത്താന്‍മൂട്ടിലിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ജോര്‍ജ് വര്‍ഗീസ്, ടോണി നോബിള്‍ (വൈസ് പ്രസിഡന്റുമാര്‍), ജോബി അലക്സ്, ജൂബി സക്കറിയാസ് (സെക്രട്ടറിമാര്‍), ഡാനിഷ് ജോബ് (ട്രഷറര്‍) എന്നിവരേയും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായി മാര്‍ട്ടിന്‍ ഉറുമീസ്, ജറിന്‍ മോഹന്‍ എന്നിവരേയും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായി ജിറ്റി മാത്തച്ചന്‍, സിനോജ് മാത്യു, ബിജു ജെയിംസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.

യോഗത്തില്‍ മാര്‍ട്ടിന്‍ ഉറുമീസ് സ്വാഗതം ആശംസിച്ചു. ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം ബോബന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം വിലയിരുത്തുകയും കേരളത്തില്‍ യുഡിഎഫിന് ഉണ്ടായ വിജയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ റീജിയണല്‍ കമ്മിറ്റികള്‍ നിലവില്‍വരുമെന്ന് ഒഐസിസി ദേശീയ കണ്‍വീനര്‍ ബൈജു ഇലഞ്ഞിക്കുടി അറിയിച്ചു.

റിപ്പോര്‍ട്ട്: സി.പി സാജു