മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം നല്‍കുന്നു
Wednesday, May 28, 2014 6:37 AM IST
മെല്‍ബണ്‍: ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയ, ക്നാനായ കാത്തലിക് മിഷന്‍ എന്നിവ സംയുക്തമായി സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിനും വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്കും ഊഷ്മളമായ സ്വീകരണം നല്‍കുന്നു.

ജൂണ്‍ ഒന്നിന് (ഞായര്‍) വൈകുന്നേരം നാലിന് മെല്‍ബണിലെ ക്ളയിറ്റന്‍ സെന്റ് പീറ്റേഴ്സ് പളളിയുടെ കവാടത്തില്‍ എത്തിചേരുന്ന പിതാവിനും വിശിഷ്ട വ്യക്തികള്‍ക്കും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്നാനായ തനിമയില്‍ ദേവാലയത്തിലേക്ക് ആനയിക്കും.

തുടര്‍ന്ന് മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയില്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന സ്വീകരണ സമ്മേളത്തിനുശേഷം സ്നേഹ വിരുന്നും ക്രമീകരിച്ചിട്ടുണ്ട്. അസോസിയേഷന്റെ ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ലിസി ജോസ്മോന്‍, സ്റ്റീഫന്‍ ഓക്കാടന്‍, സിജു വടക്കേക്കര, ജോര്‍ജ് പൌവത്തേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍