ഫാ. ഷാജി തുമ്പേച്ചിറ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു
Tuesday, May 27, 2014 6:34 AM IST
ബ്രിസ്ബന്‍: പ്രശസ്ത ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേചിറ ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു. ബ്രിസ്ബന്‍ ആസ്ഥാനമായുള്ള സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ജൂണ്‍ 15ന് ബ്രിസ്റോളില്‍ എത്തുന്ന ഷാജിയച്ചന്‍ 27, 28, 29 തീയതികളില്‍ അനര്‍ലി മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടത്തുന്ന വചനപ്രഘോഷണത്തില്‍ വചനസന്ദേശം നല്‍കും.

ജൂലൈ അഞ്ചിന് നടക്കുന്ന വി. തോമാശ്ളീഹായുടെ തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി പങ്കെടുക്കും. ആഘോഷമായ തിരുനാളിനോടനുബന്ധിച്ച് ഫാ. ഷാജിയച്ചന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ജീസസ് ദി സേവ്യര്‍ എന്ന ലൈറ്റ്സ് ആന്‍ഡ് സൌണ്ട് ഷോയും അരങ്ങേറും.

നാഥാ നിനക്കായ് പാടി പാടിയെന്‍, അമ്മേ അമ്മേ തായേ, ഓര്‍മ വച്ച നാള്‍ മുതല്‍, തിരുവിലാവില്‍ നിന്നൊടേകും തുടങ്ങിയ ആയിരത്തിലധികം ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ഷാജിയച്ചന്റെ ധ്യാനങ്ങള്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ഫാ. തോമസ് അരീക്കുഴി 0407452859, ജോഷി ജോസഫ് 0421808776.

റിപ്പോര്‍ട്ട്: ജോളി കുര്യന്‍