ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ടാസ്മാനിയയില്‍ സ്വീകരണം നല്‍കി
Friday, May 23, 2014 6:38 AM IST
ഹോബര്‍ട്ട്: സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ഹോബര്‍ട്ടില്‍ സ്വീകരണം നല്‍കി. ഓസ്ട്രേലിയയിലെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ തലസ്ഥാന നഗരിയിലുള്ള മൂന സെന്റ് തെരേസ് പള്ളിയില്‍ നടന്ന സ്വീകരണത്തിലും വി. കുര്‍ബാനയിലും ഇവിടുത്തെ മലയാളികള്‍ ഒന്നടങ്കം പങ്കെടുത്തു.

ടാസ്മാനിയയിലെ മലയാളികള്‍ക്കായി എല്ലാ മാസവും ദിവ്യബലി അര്‍പ്പിക്കുന്നതിന് സൌകര്യം ഏര്‍പ്പെടുത്തുമെന്ന് ഫാ. കോലഞ്ചേരി പറഞ്ഞു. 2015ഓടെ മുഴുവന്‍ സമയവും വൈദികന്റെ സേവനവും ലഭ്യമാക്കുമെന്ന് വികാരി ജനറാള്‍ അറിയിച്ചു.

ക്രിസ്തീയ കൂട്ടായ്മക്കുവേണ്ടി ജോമോന്‍ ജോസഫ്, ഫാ. കോലഞ്ചേരിയെ സ്വീകരിച്ചു. ഡോണിറ്റ് സാജു സ്വാഗതം പറഞ്ഞു. മതബോധന ക്യാമ്പിലെ മികവിന് അനിറ്റ് സാജുവിന് വികാരി ജനറാള്‍ മെഡല്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്