ജോസ് കെ. മാണിയുടെ വിജയം പ്രവര്‍ത്തനത്തിനുളള അംഗീകാരം: പ്രവാസി കേരള കോണ്‍ഗ്രസ്
Tuesday, May 20, 2014 8:16 AM IST
മെല്‍ബണ്‍: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ ചരിത്ര വിജയം ന്യൂജനറേഷന്‍ എംപി എന്ന നിലയില്‍ വികസനത്തിന്റെ തരംഗം സൃഷ്ടിച്ചതിനാണ് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ റീജിയണ്‍ കമ്മിറ്റി അനുമോദന സന്ദേശത്തില്‍ പറഞ്ഞു. ജോസ് കെ. മാണിയുടെ വിജയത്തിനുവേണ്ടി വിവിധ രാജ്യങ്ങളിലെ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ കോട്ടയത്ത് എത്തി പ്രവര്‍ത്തിച്ചിരുന്നു.

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടികൊണ്ട് യുവാക്കളുടേയും കര്‍ഷകരുടേയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ ജനകീയ നേതാവ് ജോസ് കെ. മാണി ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചും ഫോണില്‍ വിളിച്ചും സന്തോഷം പങ്ക് വച്ചും അനീസ് ജോയിയുടെ നേതൃത്വത്തില്‍ ബ്രിസ്ബയിനിലും കുര്യാക്കോസ് തോഴിലിന്റെ നേതൃത്വത്തില്‍ ടൌണ്‍സ് വില്ലായിലും സിറിയക്ക് തോമസിന്റെ നേതൃത്വത്തില്‍ സിഡ്നിയിലും സിജോ ഓണശേരിയുടെ നേതൃത്വത്തില്‍ ഗോള്‍ഡ് കോസ്റ്റിലും സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അഡ്ലൈഡിലും കെ.വി. ഷിജുവിന്റെ നേതൃത്വത്തില്‍ പെര്‍ത്തിലും ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഡാര്‍വിംഗിലും സിജോ ഇടുക്കിയുടെ നേതൃത്വത്തില്‍ ബല്ലറാട്ടിലും സെബാസ്റ്റ്യന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ മെല്‍ബണിലും ആഹ്ളാദസൂചകമായി ലഡുവും പായസവും വിതരണം ചെയ്തു.

പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബും ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് സി.പി. സാജുവും കേരളത്തിലെ യുഡിഎഫ് വിജയത്തെ അഭിനന്ദിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം ഭാരവാഹികള്‍ ടെലികോണ്‍ഫറന്‍സിലൂടെ ജോസ് കെ. മാണിക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

മേയ് 24 ന് (ശനി) പ്രവാസി കേരള കോണ്‍ഗ്രസിന്റെ അനുമോദന സമ്മേളനം മെല്‍ബണിലെ ക്ളയിറ്റണില്‍ കൂട്ടുന്നതിന്റെ സംഘടനയുടെ ഭാവി പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പില്‍ വരുത്തുവാനും തീരുമാനിച്ചിട്ടുണ്െടന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജോസ് കെ. മാണിയുടെ ഉജ്വല വിജയത്തിന് പിന്നില്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനത്തില്‍ ഓസ്ട്രേലിയയില്‍ നിന്നും കോട്ടയത്തുവച്ച് പ്രവര്‍ത്തിച്ച അലക്സ് കുന്നത്ത്, പ്രദീപ് വലിയപറമ്പില്‍ എന്നിവരെ ഭാരവാഹികളായ തോമസ് വാരാപളളി, സജി മുണ്ടയ്ക്കല്‍, ജോസഫ് വരിക്കമാന്‍തൊടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. ജോസ് കെ. മാണിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവാസി സുഹൃത്തുക്കളും ഓസ്ട്രേലിയ റീജിയണ്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍