കൈരളി ബ്രിസ്ബെയിനിന്റെ വിഷു-ഈസ്റര്‍ ആഘോഷം മേയ് 24ന്
Monday, May 19, 2014 5:23 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി ബ്രിസ്ബെയ്ന്‍ വിഷു-ഈസ്റര്‍ ആഘോഷം മേയ് 24ന് (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിന് ഇമ്ലിറശവെ റോഡിലുള്ള സംസ്ഥാന ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ, സംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള എന്നിവയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ളാസില്‍ ഉയര്‍ന്ന റാങ്കു നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി സമ്മേളനത്തില്‍ ആദരിക്കും.

ഭക്ഷ്യമേളയില്‍ വിവിധ കൂപ്പണുകള്‍ ലഭ്യമാണ്. ഒരു കുടുംബത്തിന് 55 ഡോളറും, വ്യക്തികള്‍ക്ക് 20 ഡോളറുമാണ്.

കള്‍ച്ചറല്‍ പരിപാടിയില്‍നിന്നും ലഭിക്കുന്ന തുക സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഇമ്ലിറശവെ ഞീമറ ടമേലേ ഒശഴവ ടരവീീഹ അൌറശീൃശൌാ, 695 ഇമ്ലിറശവെ ഞീമറ, ഒീഹഹമിറ ജമൃസ, ഝഘഉ, 4121.