ഡംഡനോഗില്‍ സൂര്യ കപ്പ് സമ്മാനദാനവും കുടുംബ സംഗമവും മേയ് 17ന്
Wednesday, May 14, 2014 8:26 AM IST
ഡന്‍ഡനോഗ് നോര്‍ത്ത് (മെല്‍ബണ്‍): ഓസ്ട്രേലിയയിലെ മികച്ച ടീമായ സൂര്യ ക്രിക്കറ്റ് ക്ളബ് ഒരുക്കിയ ക്രിക്കറ്റ് മാച്ചിന്റെ സമ്മാനദാനവും കുടുംബ സംഗമവും മേയ് 17ന് (ശനി) വൈകുന്നേരം ആറിന് ഉമിറലിീിഴ ചീൃവേ -ലെ ങല്വിശല ഹാളില്‍ നടക്കും.

ചടങ്ങില്‍ മികച്ച കളിക്കാരനും ബാറ്റ്സ്മാനുമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യ ക്രിക്കറ്റ് ക്ളബിന്റെ ക്യാപ്റ്റന്‍ വില്ലിവിന്‍, മികച്ച ബൌളറായി തെരഞ്ഞെടുത്ത വെസ്റേണ്‍ ടൈഗേഴ്സിലെ സുനു, മികച്ച ടീം ഹെംഗിഗ് ഡൈയലിന്‍ എന്നിവരെ ആദരിക്കും.

ഒന്നാം സമ്മാനം 2014 ഡോളറും എവര്‍റോളിംഗ് ട്രോഫിയും വെസ്റേണ്‍ ടൈഗറിന് ലഭിക്കും. രണ്ടാ സമ്മാനമായ ആയിരം ഡോളറും ട്രോഫിയും സൂര്യ ക്രിക്കറ്റ് ടീം കരസ്ഥമാക്കി.

തങ്ങളുടെ ഐക്യവും ഒരുമയും ഇടവിടാതെയുള്ള പരിശീലനവുമാണ് വിജയത്തിന്റെ പിന്നിലെന്ന് സൂര്യക്രിക്കറ്റ് ടീം സ്ഥാപകനായ ഷിജു വര്‍ഗീസ് പറഞ്ഞു. കൂടാതെ മെല്‍ബണിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍, വിവിധ ക്രിക്കറ്റ് ടീമുകള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ക്രിക്കറ്റ് ടീമുകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് നടക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍