ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം ജൂലൈ 31ന് കായംകുളത്ത്
Monday, May 12, 2014 8:21 AM IST
ന്യൂഡല്‍ഹി: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ലളിതകലാ അക്കാഡമി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം ജൂലൈ 31നു കായംകുളത്ത് തുറക്കും.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പേരില്‍ ആരംഭിക്കുന്ന ഈ മ്യൂസിയം അദ്ദേഹത്തിന്റെ 112-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനം നടത്തുക. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറു കാര്‍ട്ടൂണുകളുടെ മൂലരചനകളും രാജ്യത്തെ പ്രശസ്തരായ മറ്റ് നൂറ് കാര്‍ട്ടൂണിസ്റുകളുടെ സൃഷ്ടികളും പ്രദര്‍ശിപ്പിക്കും.

ശങ്കറിന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള രചനകളുടെ പകര്‍പ്പുകളും പാവമ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളും പ്രദര്‍ശനത്തിനെത്തിക്കുമെന്നും ലളിതകലാ അക്കാഡമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും അറിയിച്ചു.