മെല്‍ബണ്‍ ശ്രീനാരായണ അസോസിയേഷന്‍ വിഷു ആഘോഷിച്ചു
Saturday, May 10, 2014 11:09 AM IST
മെല്‍ബണ്‍: ശ്രീനാരായണ അസോസിയേഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍് മെല്‍ബണിലെ ഹൈഡല്‍് ബര്‍ഗില്‍ നൂറുകണക്കിന് ശ്രീനാരായണീയരുടെ സാന്നിധ്യത്തില്‍ വിഷു ആഘോഷിച്ചു.

പ്രാര്‍്ത്ഥനക്കുശേഷം നടന്ന ചടങ്ങില്‍ ഷിജ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണി ദര്‍ശനം, പ്രസാദ് തൈക്കടവില്‍, സുഭദ്രാ പ്രസാദ്, ശ്രീരാമകൃഷ്ണന്‍ പള്ളത്ത്, ലക്ഷ്മിക്കുട്ടി പള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിഷുക്കൈനീട്ടം എന്നിവ നടന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളില്‍ ദമ്പതിമാരായ സതീഷ് പള്ളിയിലും സബിത പള്ളിയിലും അവതാരകരായി പ്രവര്‍്ത്തിച്ചു. ആശാകൃഷ്ണയുടെ ഷോട്ട് മൂവി, ശ്രീകൃഷ്ണകുമാറിന്റെ വീഡിയോ പ്രഭാഷണം, വിഷു സദ്യ എന്നിവയും നടന്നു. ശ്രീരാമകൃഷ്ണന്‍ പള്ളത്ത് സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങ് ആഘോഷമായ ഗ്രൂപ്പ് ഡാന്‍്സോടെ സമാപിച്ചു.