ഈസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ രൂപീകൃതമായി
Tuesday, May 6, 2014 8:20 AM IST
സിഡ്നി: ഈസ്റേണ്‍ സിഡ്നി മേഖലയില്‍ മലയാളികളുടെ പുതിയ കൂട്ടായ്മക്ക് ഈസ്റര്‍-വിഷു ആഘോഷങ്ങളോടെ തുടക്കം കുറിച്ചു. ഈസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ (എസ്മ) എന്ന പേരില്‍ സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും വിഷു-ഈസ്റര്‍ ആഘോഷവും ഏപ്രില്‍ 26ന് കിംഗ്സ് ഫോര്‍ഡ്, ഡെയ്സി വില്ലാ സെന്റ് മൈക്കിള്‍സ് ദേവാലയ പാരിഷ് ഹാളില്‍ നടന്നു.

ചടങ്ങില്‍ ഫാ. അഗസ്റിന്‍ തറപ്പേല്‍, ഈസ്റര്‍-വിഷു സന്ദേശം നല്‍കി. സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജോസ്, കേരള നാദം മാഗസിന്‍ ചീഫ് എഡിറ്റര്‍ ജേക്കബ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് റോയി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സെക്രട്ടറി മുരളീ നായര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരീഷ് ശിവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അത്താഴവിരുന്നും നടന്നു.

ഭാവി പരിപാടികളായ കുട്ടികളുടെ മലയാളം ക്ളാസും ഡാന്‍സ് ക്ളാസും മേയിലും ഓണാഘോഷം ഓഗസ്റിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ആര്‍.സി അഭിലാഷ്