ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രില്‍ 27ന്
Thursday, April 24, 2014 8:08 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) അയര്‍ലന്‍ഡ് പ്രൊവിന്‍സ് ദ്വി വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രില്‍ 27 ന് നടക്കുമെന്ന് കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡബ്ളിന്‍ സിറ്റിയിലെ നെല്‍സണ്‍ സ്ട്രീറ്റിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പൊതുയോഗത്തിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ അനിത്ത് എം. ചാക്കോ, പ്രസിഡന്റ് സാബു കല്ലുങ്ങള്‍, സെക്രട്ടറി സെറിന്‍ ഫിലിപ്പ്, ട്രഷറര്‍ ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

കൌണ്‍സിലിന്റെ വരും വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും യോഗത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍